തൃപ്രയാർ: ദേശീയപാത 66 തൃപ്രയാർ ബൈപാസിൽ വലപ്പാട് ആനവിഴുങ്ങി മേൽപ്പാലത്തിനു സമീപം കാർ ഡിവൈഡറിലും ഫ്രിക്്ഷൻ സ്ലാബിലും ഇടിച്ചുമറിഞ്ഞ് ഡ്രൈവർക്കു ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ നടന്ന അപകടത്തിൽ കാർ പൂർണമായും തകർന്നു.
വടക്കുഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന കാറാണ് റോഡിനു കുറുകെ വച്ചിരുന്ന ഫ്രിക്്ഷൻ സ്ലാബിലും ഡിവൈഡറിലും ഇടിച്ചത്. പാലത്തിൽ നിർമാണജോലികൾ നടക്കുന്നതിനാലാണ് ഗതാഗതം വഴി തിരിച്ചുവിടുന്നതുവേണ്ടി ഫ്രിക്്ഷൻ സ്ലാബുകൾ സ്ഥാപിച്ചിരുന്നത്.
എന്നാൽ ഇതു ശ്രദ്ധിക്കാതെ നേരെ മുന്നോട്ടുപോയ കാറാണ് അപകടത്തിൽപ്പെട്ടത്. സ്ലാബിന്റെ മുകളിലൂടെ ചാടിയ കാർ എൻജിൻ വേർപെട്ട് തകർന്നു തരിപ്പണമാവുകയായിരുന്നു. ഡ്രൈവർ മാത്രമാണു കാറിൽ ഉണ്ടായിരുന്നത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഇയാളെ സാരമായ പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.